Powered by Blogger.

Wednesday, June 30, 2010

ബഹറിന്‍ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ്‌ ഉദ്ഘാടനം

ഈ കഴിഞ്ഞ ജൂണ്‍ 25 വെള്ളിയാഴ്ച
ബഹറിനില്‍ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്ന മലയാളികളുടെ ഒരു കൂട്ടായ്മയുടെ ഉത്ഘാടനവും,
അതോടൊപ്പം തന്നെ ഈ കൂട്ടായ്മയിലെ 40 ഓളം വരുന്ന അംഗങ്ങള്‍
എടുത്ത ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും കേരളീയ സമാജം ഹാളില്‍ നടന്നു.



ഫോട്ടോ ഗ്രാഫിക്ലബിന്‍റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി ഖലീഫ ഷഹീന്‍ നിര്‍വഹിക്കുന്നു.
ചുറ്റും നില്‍ക്കുന്നത് സമാജം ഭാരവാഹികള്‍.


ഈ കൂട്ടായ്മയുടെ ഉത്ഘാടനം നിര്‍വഹിച്ചത് ബഹറിനിലെ പ്രശസ്ത ചലച്ചിത്രകാരന്‍ ഖലീഫ ഷഹീന്‍ ആയിരുന്നു. മലയാളത്തില്‍ സദസ്സിനു നമസ്കാരം പറഞ്ഞുകൊണ്ടാണ് ഉദ്ഘാടകന്‍ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, ഒരു പാട് തവണ സന്ദര്‍ശിച്ച അദ്ദേഹത്തിനു നമ്മുടെ നാട്ടിനെ പറ്റി പറയാന്‍ ഒരു നൂറു കാര്യങ്ങള്‍ ഉണ്ടായിരുന്നു, ഈ കാണുന്ന ഗള്‍ഫ്‌ എന്നത് നമ്മെ പോലെ ഓരോ പ്രവാസിയുടെയും പ്രയത്ന ഫലമാണെന്ന് അദ്ദേഹം പ്രത്യകം സൂചിപ്പിച്ചു,
അതിനുള്ള നന്ദിയും പ്രകാശിപ്പിക്കാന്‍ ആ വലിയ മനുഷ്യന്‍ മടി കാണിച്ചില്ല.ഫോട്ടോഗ്രഫി ക്ലബ്ബിന്റെ ഉത്ഘാടനത്തിനു ശേഷം ഫോട്ടോ പ്രദര്‍ശനവും അദ്ദേഹം നാട മുറിച്ചു ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തില്‍ അദ്ദേഹത്തിന്‍റെ കുറച്ചു ഫോട്ടോകളും ഉണ്ടായിരുന്നു, ഒക്കെ ഇന്ത്യയും ബഹറിനും തമ്മിലുള്ള സൌഹൃദത്തിന്റെ പടങ്ങള്‍, നമ്മുടെ മുന്‍ പ്രധാന മന്ത്രിമാരായ നെഹ്‌റുവും, ഇന്ദിരാഗാന്ധിയുമൊക്കെ ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത പടങ്ങള്‍, മുന്‍ പ്രസിഡണ്ട്‌ ഗ്യാനി സെയില്‍ സിംഗിന്റെ പടം, ഒപ്പം ഇവിടുത്തെ പഴയ ഭരണാധികാരികള്‍ ഒക്കെ ആ പടങ്ങളില്‍ ഉണ്ട്.
ഈ ഓരോ പടങ്ങളും വിശദീകരിക്കാനും ഖലീഫ ഷഹീന്‍ സന്മനസ്സു കാണിച്ചു.
ഫോട്ടോഗ്രഫിയെ പറ്റി നല്ലൊരു പ്രഭാഷണവും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ നടത്തിയിരുന്നു,
അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ഫോട്ടോഗ്രഫി എന്നത് 'Reflections' ആണ്. അത് കാലങ്ങളുടെയോ, പ്രകൃതിയുടെയോ, വ്യക്തികളുടെയോ എന്തുമാകാം...



ഖലീഫ ഷഹീന്‍





പ്രശസ്ത പ്രവാസസാഹിത്യകാരന്‍ ശ്രീ. ബാജി ഓടംവേലി രണ്ടു വാക്ക് സദസ്സിനോട്...


ബാജി ഞങ്ങളെ വിളിക്കുന്നത്‌ 'ഫോട്ടോഗ്രഫി ഭ്രാന്തന്‍മാര്‍ ' എന്നാ....
എന്നാല്‍ ഞങ്ങളുടെ 'ഭ്രാന്തിനേക്കാള്‍ ഭ്രാന്തമായ' ആവേശത്തോടെയാണ് ബാജി ഓടിനടന്നു 20 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഒരു കൂട്ടായ്മ രൂപീകരിച്ചു, ഉദ്ഘാടനവും, പ്രദര്‍ശനവുമൊക്കെ സംഘടിപ്പിച്ചത്.
ഈ വലിയ ഭ്രാന്തനോടുള്ള നന്ദി വാക്കുകള്‍ കൊണ്ട് പ്രകാശിപിച്ചാല്‍ തീരുന്നതല്ല.



ടീന സൂസന്‍ ഫിലിപ്പ്, അവതാരക.




ഫോട്ടോഗ്രഫി ക്ലബ്‌ കണ്‍വീനെര്‍ ശ്രീ മാത്യൂസ്‌ കെ. ഡി. യുടെ സ്വാഗതപ്രസംഗം.




കാതോര്‍ത്തിരിക്കുന്ന സദസ്സ്.





സമാജം പ്രസിഡണ്ട്‌ ശ്രീ പി. വി. രാധാകൃഷ്ണ പിള്ളയുടെ ആദ്യക്ഷ പ്രസംഗം.




മുഖ്യ പ്രഭാഷണം ശ്രീ. ഷീന്‍ ജോണ്സണ്‍





സമാജം സെക്രട്ടറി എന്‍. കെ. വീരമണിയുടെ ആശംസാ പ്രസംഗം.




ഖലീഫ ഷാഹീന് സമാജത്തിന്‍റെ ഒരു സ്നേഹോപഹാരം.




അഡ്വകേറ്റ് അബ്ദുല്‍ ജലീലിന്റെ നന്ദി പ്രകാശനം



ഫോട്ടോ പ്രദര്‍ശനം ഖലീഫ ഷഹീന്‍ നാട മുറിച്ചു തുറന്നു കൊടുക്കുന്നു.




പഴയ ഇന്ത്യ - ബഹറിന്‍ ബന്ധങ്ങളെ സൂചിപ്പിക്കുന്ന പടങ്ങള്‍,
ഒക്കെ ഖലീഫ ഷഹീലിന്റെ ശേഖരത്തില്‍ നിന്നും... ഇതൊരു ചരിത്ര രേഖയാണ്....
ഖലീഫ പറഞ്ഞതുപോലെ ചരിത്രത്തിന്റെ പ്രതിബിംബങ്ങള്‍....





ഇതാ നില്‍ക്കുന്നു ഇന്ദിരാഗാന്ധി





ഈ കുരുന്നുകളോടൊക്കെ അന്ന് ഖലീഫ ചോദിച്ചിരുന്നു,
നിങ്ങള്‍ക്കും ഫോട്ടോഗ്രാഫെര്‍ ആകെണ്ടേ എന്ന്...









പ്രദര്‍ശനം കാണാന്‍ എത്തിയവര്‍.








ഒരേ തൂവല്‍ പക്ഷികള്‍...


വരും ദിവസങ്ങളില്‍ ഫോട്ടോഗ്രാഫി യുമായി ബന്ധപെട്ട വിവിധ പരിപാടികള്‍ ഈ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കും, ഫോട്ടോഗ്രഫിയില്‍ താല്പ്പര്യമുളളവര്‍ക്കായി എല്ലാ മാസവും പരിശീലന ക്ലാസ്സുകള്‍ ഉണ്ടാകും,
കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനമുണ്ട്.

ഈ മേഘലയിലേക്ക് പുതുതായി വരുന്ന ആളുകള്‍ക്ക് പരിചയപ്പെടാന്‍ വേണ്ടി വിവിധ ഇനം ക്യാമറകളുടെയും, അനുബന്ധ ഉപകരണങ്ങളുടെയും പ്രദര്‍ശനവും സജ്ജീകരിക്കുന്നുണ്ട്.
ഫോട്ടോഗ്രഫെര്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആയി
ഒരു ടെക്കനിക്കല്‍ സപ്പോര്‍ടിംഗ് ടീം ഉണ്ടായിരിക്കും.
ഔട്ട്‌ ഡോര്‍ ട്രിപ്പുകള്‍ സംഘടിപ്പിക്കുകയും,
എടുക്കുന്ന ഫോട്ടോകളെ കുറിച്ചുള്ള അവലോകനങ്ങള്‍ നടത്തുകയും ചെയ്യും,
സമാജത്തിന്‍റെ സാഹിത്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ക്ലബ്‌ പ്രവര്‍ത്തിക്കുന്നത്.
മാത്യൂസ്‌ കെ. ഡി. കണ്‍വീനെറും, ലിനു, റെജി പുന്നോളി എന്നിവര്‍ ജോ.കണ്‍വീനെര്‍മാരുമായുള്ള
കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സാഹിത്യ വിഭാഗം സെക്രട്ടറി ബിജു.എം.സതീഷ്‌ ആണ് കോ-ഓര്‍ഡിനേട്ടര്‍


നിങ്ങള്‍ ഫോട്ടോഗ്രഫിയെ ഇഷ്ടപെടുന്ന ഒരു ബഹറിന്‍ നിവാസി ആണെങ്കില്‍,വരണം ഈ കൂട്ടായ്മയിലേക്ക്...
നമുക്ക് പഠിച്ചും, പഠിപ്പിച്ചും മുന്നേറാം.....




ഇതാ കുറച്ചു അണിയറയിലെ കാഴ്ചകള്‍...

ഉത്ഘാടനത്തിന്റെ തലേ ദിവസം രാത്രി ഒരു പാട് വൈകിയുംഞങ്ങള്‍ അവിടെ അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങളില്‍ ആയിരുന്നു,
നാട്ടില്‍ ഒരു കല്യാണ വീട്ടില്‍ ഒത്തു കൂടുന്നത് പോലെ....
എല്ലാവരും അവരവരെ കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളില്‍ മുഴുകി...

ഫോട്ടോകള്‍ തരം തിരിച്ചു കഴിഞ്ഞു...

പ്രദര്‍ശനത്തിനുവന്ന എല്ലാ ഫോട്ടോസും തരംതിരിക്കലായിരുന്നു ആദ്യത്തെ പണി...
പിന്നെ എല്ലാ ഫോട്ടോകള്‍ക്കും ആവശ്യമായ മൌണ്ട് ഒട്ടിക്കല്‍...


ഫോട്ടോകള്‍ക്ക് ആവശ്യമായ മൌണ്ട് തയാറാക്കുന്നു....

അതിനുശേഷം ഓരോരുത്തരുടെയും ഫോട്ടോസ് പ്രത്യേകം ചേര്‍ത്തുവെക്കല്‍...
അത് കഴിയുമ്പോഴേക്കും അര്‍ദ്ധരാത്രി രണ്ടു മണി ആകാറായി....
പിന്നെ അടുത്ത ദിവസം ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഒരു ചെറിയ വിവരണം....



കാലത്ത് വന്നാല്‍ബോര്‍ഡില്‍ പതിക്കാനുള്ള ക്രമത്തില്‍ ഫോട്ടോകള്‍ അടുക്കി വെക്കുന്നു...




ഇടക്കൊരു ചെറിയ തീറ്റ മത്സരം... നിരന്നു നിന്ന് കൊണ്ട്.....

പിറ്റേന്ന് വെള്ളിയാഴ്ച..
ഒരു ഗള്‍ഫ്‌കാരന് ഒന്ന് സ്വസ്ഥമായി ഉറങ്ങാനുള്ള ഒരേ ഒരു ദിവസം...
അതൊക്കെ മാറ്റി വച്ചു എല്ലാവരും കൃത്യ സമയത്ത് തന്നെ ഹാജര്‍....
പിന്നെ ഫോട്ടോസ് ബോര്‍ഡില്‍ പതിക്കല്‍...
അതോടൊപ്പം തന്നെ ആവശ്യമായ അടിക്കുറിപ്പുകളും, ഫോട്ടോ തന്നവരുടെ പേരുകള്‍ എഴുതി ചേര്‍ക്കല്‍....
പിന്നെ ഫോട്ടോ പതിച്ച ബോര്‍ഡുകള്‍ യഥാ സ്ഥാനത്തു സ്ഥാപിക്കല്‍...
ഇത് കഴിയുമ്പോഴേക്കും വൈകീട്ട് മൂന്നേ മുപ്പതു...
പിന്നെയും ഒരു മണിക്കൂര്‍ ബാക്കി....


ഫോട്ടോകള്‍ ബോര്‍ഡില്‍ പതിക്കുന്നു....



ബോര്‍ഡുകള്‍ യഥാസ്ഥാനത്തേക്ക്.... ഒരു ഗ്യാലെരി ആക്കിമാറ്റുന്നു...



അവസാന മിനുക്ക്‌ പണികള്‍....




ഫോട്ടോകള്‍ സന്ദര്‍ശകരെയും കാത്തു.....





അതെ ഞങ്ങള്‍ ഇത്രത്തോളം പ്ലാന്‍ ചെയ്താണ് കാര്യങ്ങള്‍ നടത്തിയത്.
ഇതിനു പ്രത്യേകം നന്ദി ഓരോ അംഗങ്ങളോട് പറയേണ്ടതുണ്ട്.
പിന്നെ വലിയ നന്ദി അറിയിക്കേണ്ടത് ഇപ്പോഴത്തെ സമാജം കമ്മിറ്റി അംഗങ്ങലോടാണ്.
ഇത്രയും പേര്‍ക്ക് ഒത്തുകൂടാന്‍ ഇത് പോലൊരു വേദി ഒരുക്കി തന്നതിന്....

ഓണ്‍ലൈനില്‍ മാത്രം കണ്ട പല മുഖങ്ങളെയും നേരില്‍ കാണാന്‍ കിട്ടിയ
ഒരവസരം കൂടെ ആയിരുന്നു ആ വെള്ളിയാഴ്ച,
ആദ്യമായി കാണുകയാണെന്ന ഒരു അപരിചിതത്വവുമില്ലാതെ
എന്നും കാണുന്ന ഒരു കുടുംബംഗത്തോടെന്ന പോലുള്ള കുശലം പറച്ചിലുകള്‍....

എല്ലാം കൊണ്ട് ഗംഭീരമായിരുന്നു അന്നത്തെ ആ സന്ധ്യ...
എല്ലാവര്‍ക്കും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു നല്ല ദിനം....

നന്ദി ഒരിക്കല്‍ കൂടെ,

നേരില്‍ വന്നും അല്ലാതെയും സഹകരിച്ച എല്ലാവരോടും.....



9 comments:

ബി.കെ.എസ്. ഫോട്ടോഗ്രഫി ക്ലബ്‌ July 1, 2010 at 7:58 AM  

ഈ കഴിഞ്ഞ ജൂണ്‍ 25 വെള്ളിയാഴ്ച
ബഹറിനില്‍ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്ന മലയാളികളുടെ ഒരു കൂട്ടായ്മയുടെ ഉത്ഘാടനവും,
അതോടൊപ്പം തന്നെ ഈ കൂട്ടായ്മയിലെ 40 ഓളം വരുന്ന അംഗങ്ങള്‍
എടുത്ത ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും കേരളീയ സമാജം ഹാളില്‍ നടന്നു.

നിരക്ഷരൻ July 1, 2010 at 8:39 AM  

ഫോട്ടോഗ്രാഫി ക്ലബ്ബിന് വേണ്ടി ബ്ലോഗ്‌ തുടങ്ങിയത് നന്നായി ലിനൂ. ആശംസകള്‍

യാത്രകള്‍ ഡോട്ട് കോം ലോഗോ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകം നന്ദി :)

Mathews Photography July 1, 2010 at 8:43 AM  

ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന എല്ലാവര്ക്കും സ്വാഗതം . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. ഇത്ര നന്നായി സ്വയം എടുത്ത ചിത്രങ്ങള്‍ സഹിതം ബ്ലോഗ്‌ ഡിസൈന്‍ ചെയ്ത ലിനുവിനു നന്ദി വാക്കുകളില്‍ പറയാന്‍ കഴിയില്ല

ബാജി ഓടംവേലി July 14, 2010 at 10:31 PM  

ഫോട്ടോഗ്രാഫി ക്ലബ്ബിന് വേണ്ടി ബ്ലോഗ്‌ തുടങ്ങിയത് നന്നായി .... ആശംസകള്‍....

Prasanth Iranikulam July 17, 2010 at 1:02 AM  

ആശംസകള്‍‌ !!!

Prasanth Iranikulam July 17, 2010 at 1:02 AM  
This comment has been removed by the author.
Pied Piper July 26, 2010 at 11:47 AM  
This comment has been removed by the author.
Pied Piper July 26, 2010 at 11:52 AM  

ബഹറിന്‍ ഫോട്ടോഗ്രാഫി ക്ലബിന് അഭിനന്ദനങ്ങള്‍ !!
ഞാനിത്തിരി ദൂരെയാ .. അബുദാബിയില് ..

എങ്കിലും പിന്തുടരുന്നു ...
ബഹറിനികള്‍ക്ക്
പിണക്കമാകില്ലല്ലോ അല്ലേ ?

എല്ലാരും പുലികളാണല്ലോ .. !!
ഒപ്പം നടന്നാല്‍ ഇത്തിരി പഠിക്കാം എന്നു കരുതി .

ഫോട്ടോയെടുപ്പൊന്നും കാര്യമായി അറിയില്ല, Canon SX20 is ആണ് എന്‍റെ ക്യാമറ .

http://photographyspaceofkiran.blogspot.com/

ഇത് എന്‍റെ ഫോട്ടോ ബ്ലോഗ് .

ഒരു വിനീത വിദ്യാര്‍ഥിയായി ഞാനും കൂടുന്നു :)

Pied Piper July 26, 2010 at 11:52 AM  
This comment has been removed by the author.

ഈ കൂട്ടായ്മയെ കുറിച്ചു..

2010 ജൂണ്‍ 11 നു ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ കീഴില്‍ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ രൂപീകൃതമായി, 'ബി. കെ. എസ് ഫോട്ടോഗ്രഫി ക്ലബ്‌ '. വെറും രണ്ടും ദിവസങ്ങള്‍ കൊണ്ട് ഒരു ഓര്‍ക്കൂട്ട് പ്രൊഫൈലില്‍ കൂടെ അറിഞ്ഞാണ് പലരുംഅന്ന് അവിടെ എത്തിയത്. നല്ല ആവേശകരമായ ഒരു തുടക്കം ആയിരുന്നു. നിങ്ങളും ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍, ഈ കൂട്ടായ്മയിലേക്ക് വരണം... നമുക്കൊരുമിച്ചു പഠിച്ചും, പഠിപ്പിച്ചും മുന്നേറാം...

Labels

ഇവിടം സന്ദര്‍ശിച്ചവര്‍....

ഈ ക്ലബ്ബിലെ കൂട്ടുകാര്‍

യാത്രകള്‍ ഡോട്ട് കോം

ബ്ലോഗിനെ പറ്റിയുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍.....

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP