Powered by Blogger.

Friday, July 23, 2010

'സൂര്യന് മുന്‍പില്‍ നൂറോളം ക്യാമറകളുടെ കണി'



നമ്മുടെ ക്ലബ്ബിന്റെ ആദ്യത്തെ ഔട്ട്‌ ഡോര്‍ ട്രിപ്പിന്റെ വിശദമായ റിപ്പോര്‍ട്ട്‌ ഇന്നത്തെ ഗള്‍ഫ്‌ മാധ്യമം ദിനപത്രത്തിന്റെ താളുകളില്‍....

നന്ദി, ഗള്‍ഫ്‌ മാധ്യമം, വോയിസ്‌ എഫ്. എം. റേഡിയോ, മറ്റു അച്ചടി മാധ്യമങ്ങള്‍....
ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാവരോടും....

നന്ദി.....
നിങ്ങളുടെയൊക്കെ അകമഴിഞ്ഞ സഹായ സഹരണങ്ങള്‍ക്ക്‌...

Tuesday, July 20, 2010

ബി.കെ.എസ്.ഫോട്ടോഗ്രഫി ക്ലബ്‌ ഔട്ട്‌ ഡോര്‍ പഠനം തുടങ്ങുന്നു.


കൂട്ടുകാരെ,
വരുന്ന വെള്ളിയാഴ്ച മുതല്‍ നമ്മള്‍ ഔട്ട്‌ ഡോര്‍ ഫോട്ടോഗ്രാഫി പഠനം
തുടങ്ങുന്നു....
മനാമയില്‍ ബഹറിന്‍ ഫിനാന്‍ഷ്യാല്‍ ഹാര്‍ബറിന് അടുത്തുള്ള കിഡ്സ്‌ കിംഗ്‌ടം
പാര്‍ക്കിലാണ് വരുന്ന വെള്ളിയാഴ്ച നമ്മള്‍ ഒത്തു കൂടുന്നത് .
കാലത്ത് 4.40 നു അവിടെ എത്തണം എന്നാല്‍ സൂര്യോദയവും നമുക്ക് ഫോട്ടോ
എടുക്കാന്‍ കഴിയും,
ഏഴു മണിക്ക് വരെ യാണ് അവിടെ ചെലവഴിക്കുക.
അന്തരീക്ഷത്തിനു ചൂട് കൂടി വരുമ്പോഴേക്കും നമ്മള്‍ അന്നത്തെ ഔട്ട്‌ ഡോര്‍
ഫോട്ടോഗ്രാഫി പഠനം അവസാനിപ്പിക്കും,
ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള നിങ്ങടെ സുഹൃത്തുകളേയും ഈ വിവരം
അറിയിക്കാന്‍ മടിക്കരുത്.
നിങ്ങടെ കയ്യില്‍ ഉള്ള ക്യാമറ ഏതുമാകട്ടെ (മൊബൈല്‍ ക്യാമറയോ, പോയിന്റ്‌
ഷൂട്ട്‌ ക്യാമറയോ, ഡി.എസ്.എല്‍.ആര്‍. ക്യാമറയോ )
കൂടെ കരുതുക... ഒപ്പം ട്രൈപോടും മറ്റു ഉപകരണങ്ങളും ഉണ്ടെങ്കില്‍
എടുക്കാന്‍ മറക്കരുത്.

വിശദവിവരങ്ങള്‍ക്ക് - മാത്യൂസ് : 39 88 43 83, ലിനു: 33 86 35 77


നമ്മള്‍ ഒത്തു ചേരുന്ന സ്ഥലം... പച്ച വൃത്തത്തില്‍ കാണിച്ചിരിക്കുന്നതാണ് കിഡ്സ്‌ കിംഗ്‌ ടം

ഈ കൂട്ടായ്മയെ കുറിച്ചു..

2010 ജൂണ്‍ 11 നു ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ കീഴില്‍ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ രൂപീകൃതമായി, 'ബി. കെ. എസ് ഫോട്ടോഗ്രഫി ക്ലബ്‌ '. വെറും രണ്ടും ദിവസങ്ങള്‍ കൊണ്ട് ഒരു ഓര്‍ക്കൂട്ട് പ്രൊഫൈലില്‍ കൂടെ അറിഞ്ഞാണ് പലരുംഅന്ന് അവിടെ എത്തിയത്. നല്ല ആവേശകരമായ ഒരു തുടക്കം ആയിരുന്നു. നിങ്ങളും ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍, ഈ കൂട്ടായ്മയിലേക്ക് വരണം... നമുക്കൊരുമിച്ചു പഠിച്ചും, പഠിപ്പിച്ചും മുന്നേറാം...

Labels

ഈ ക്ലബ്ബിലെ കൂട്ടുകാര്‍

യാത്രകള്‍ ഡോട്ട് കോം

ബ്ലോഗിനെ പറ്റിയുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍.....

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP