Sunday, August 8, 2010
Sunday, August 1, 2010
Friday, July 23, 2010
'സൂര്യന് മുന്‍പില്‍ നൂറോളം ക്യാമറകളുടെ കണി'
നമ്മുടെ ക്ലബ്ബിന്റെ ആദ്യത്തെ ഔട്ട് ഡോര്‍ ട്രിപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് ഇന്നത്തെ ഗള്‍ഫ് മാധ്യമം ദിനപത്രത്തിന്റെ താളുകളില്‍....
നന്ദി, ഗള്‍ഫ് മാധ്യമം, വോയിസ് എഫ്. എം. റേഡിയോ, മറ്റു അച്ചടി മാധ്യമങ്ങള്‍....
ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാവരോടും....
നന്ദി.....
നിങ്ങളുടെയൊക്കെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ക്ക്...
Posted by ബി.കെ.എസ്. ഫോട്ടോഗ്രഫി ക്ലബ് at 11:28 PM 8 comments
Tuesday, July 20, 2010
ബി.കെ.എസ്.ഫോട്ടോഗ്രഫി ക്ലബ് ഔട്ട് ഡോര്‍ പഠനം തുടങ്ങുന്നു.
കൂട്ടുകാരെ,
വരുന്ന വെള്ളിയാഴ്ച മുതല്‍ നമ്മള്‍ ഔട്ട് ഡോര്‍ ഫോട്ടോഗ്രാഫി പഠനം
തുടങ്ങുന്നു....
മനാമയില്‍ ബഹറിന്‍ ഫിനാന്‍ഷ്യാല്‍ ഹാര്‍ബറിന് അടുത്തുള്ള കിഡ്സ് കിംഗ്‌ടം
പാര്‍ക്കിലാണ് വരുന്ന വെള്ളിയാഴ്ച നമ്മള്‍ ഒത്തു കൂടുന്നത് .
കാലത്ത് 4.40 നു അവിടെ എത്തണം എന്നാല്‍ സൂര്യോദയവും നമുക്ക് ഫോട്ടോ
എടുക്കാന്‍ കഴിയും,
ഏഴു മണിക്ക് വരെ യാണ് അവിടെ ചെലവഴിക്കുക.
അന്തരീക്ഷത്തിനു ചൂട് കൂടി വരുമ്പോഴേക്കും നമ്മള്‍ അന്നത്തെ ഔട്ട് ഡോര്‍
ഫോട്ടോഗ്രാഫി പഠനം അവസാനിപ്പിക്കും,
ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള നിങ്ങടെ സുഹൃത്തുകളേയും ഈ വിവരം
അറിയിക്കാന്‍ മടിക്കരുത്.
നിങ്ങടെ കയ്യില്‍ ഉള്ള ക്യാമറ ഏതുമാകട്ടെ (മൊബൈല്‍ ക്യാമറയോ, പോയിന്റ്
ഷൂട്ട് ക്യാമറയോ, ഡി.എസ്.എല്‍.ആര്‍. ക്യാമറയോ )
കൂടെ കരുതുക... ഒപ്പം ട്രൈപോടും മറ്റു ഉപകരണങ്ങളും ഉണ്ടെങ്കില്‍
എടുക്കാന്‍ മറക്കരുത്.
വിശദവിവരങ്ങള്‍ക്ക് - മാത്യൂസ് : 39 88 43 83, ലിനു: 33 86 35 77
നമ്മള്‍ ഒത്തു ചേരുന്ന സ്ഥലം... പച്ച വൃത്തത്തില്‍ കാണിച്ചിരിക്കുന്നതാണ് കിഡ്സ് കിംഗ് ടം
Posted by ബി.കെ.എസ്. ഫോട്ടോഗ്രഫി ക്ലബ് at 12:29 AM 3 comments
Labels: news
Wednesday, June 30, 2010
ബഹറിന്‍ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ് ഉദ്ഘാടനം
അതോടൊപ്പം തന്നെ ഈ കൂട്ടായ്മയിലെ 40 ഓളം വരുന്ന അംഗങ്ങള്‍
എടുത്ത ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും കേരളീയ സമാജം ഹാളില്‍ നടന്നു.
ഈ കൂട്ടായ്മയുടെ ഉത്ഘാടനം നിര്‍വഹിച്ചത് ബഹറിനിലെ പ്രശസ്ത ചലച്ചിത്രകാരന്‍ ഖലീഫ ഷഹീന്‍ ആയിരുന്നു. മലയാളത്തില്‍ സദസ്സിനു നമസ്കാരം പറഞ്ഞുകൊണ്ടാണ് ഉദ്ഘാടകന്‍ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, ഒരു പാട് തവണ സന്ദര്‍ശിച്ച അദ്ദേഹത്തിനു നമ്മുടെ നാട്ടിനെ പറ്റി പറയാന്‍ ഒരു നൂറു കാര്യങ്ങള്‍ ഉണ്ടായിരുന്നു, ഈ കാണുന്ന ഗള്‍ഫ് എന്നത് നമ്മെ പോലെ ഓരോ പ്രവാസിയുടെയും പ്രയത്ന ഫലമാണെന്ന് അദ്ദേഹം പ്രത്യകം സൂചിപ്പിച്ചു,
ഖലീഫ ഷഹീന്‍
ബാജി ഞങ്ങളെ വിളിക്കുന്നത് 'ഫോട്ടോഗ്രഫി ഭ്രാന്തന്‍മാര്‍ ' എന്നാ....
ടീന സൂസന്‍ ഫിലിപ്പ്, അവതാരക.
ഫോട്ടോഗ്രഫി ക്ലബ് കണ്‍വീനെര്‍ ശ്രീ മാത്യൂസ് കെ. ഡി. യുടെ സ്വാഗതപ്രസംഗം.
സമാജം പ്രസിഡണ്ട് ശ്രീ പി. വി. രാധാകൃഷ്ണ പിള്ളയുടെ ആദ്യക്ഷ പ്രസംഗം.
മുഖ്യ പ്രഭാഷണം ശ്രീ. ഷീന്‍ ജോണ്സണ്‍
സമാജം സെക്രട്ടറി എന്‍. കെ. വീരമണിയുടെ ആശംസാ പ്രസംഗം.
പഴയ ഇന്ത്യ - ബഹറിന്‍ ബന്ധങ്ങളെ സൂചിപ്പിക്കുന്ന പടങ്ങള്‍,
ഖലീഫ പറഞ്ഞതുപോലെ ചരിത്രത്തിന്റെ പ്രതിബിംബങ്ങള്‍....
ഇതാ നില്‍ക്കുന്നു ഇന്ദിരാഗാന്ധി
നിങ്ങള്‍ക്കും ഫോട്ടോഗ്രാഫെര്‍ ആകെണ്ടേ എന്ന്...
വരും ദിവസങ്ങളില്‍ ഫോട്ടോഗ്രാഫി യുമായി ബന്ധപെട്ട വിവിധ പരിപാടികള്‍ ഈ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കും, ഫോട്ടോഗ്രഫിയില്‍ താല്പ്പര്യമുളളവര്‍ക്കായി എല്ലാ മാസവും പരിശീലന ക്ലാസ്സുകള്‍ ഉണ്ടാകും,
ഈ മേഘലയിലേക്ക് പുതുതായി വരുന്ന ആളുകള്‍ക്ക് പരിചയപ്പെടാന്‍ വേണ്ടി വിവിധ ഇനം ക്യാമറകളുടെയും, അനുബന്ധ ഉപകരണങ്ങളുടെയും പ്രദര്‍ശനവും സജ്ജീകരിക്കുന്നുണ്ട്.
ഉത്ഘാടനത്തിന്റെ തലേ ദിവസം രാത്രി ഒരു പാട് വൈകിയുംഞങ്ങള്‍ അവിടെ അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങളില്‍ ആയിരുന്നു,
എല്ലാവരും അവരവരെ കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളില്‍ മുഴുകി...
ഫോട്ടോകള്‍ തരം തിരിച്ചു കഴിഞ്ഞു...
പ്രദര്‍ശനത്തിനുവന്ന എല്ലാ ഫോട്ടോസും തരംതിരിക്കലായിരുന്നു ആദ്യത്തെ പണി...
പിന്നെ എല്ലാ ഫോട്ടോകള്‍ക്കും ആവശ്യമായ മൌണ്ട് ഒട്ടിക്കല്‍...
ഫോട്ടോകള്‍ക്ക് ആവശ്യമായ മൌണ്ട് തയാറാക്കുന്നു....
അതിനുശേഷം ഓരോരുത്തരുടെയും ഫോട്ടോസ് പ്രത്യേകം ചേര്‍ത്തുവെക്കല്‍...
അത് കഴിയുമ്പോഴേക്കും അര്‍ദ്ധരാത്രി രണ്ടു മണി ആകാറായി....
പിന്നെ അടുത്ത ദിവസം ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഒരു ചെറിയ വിവരണം....
പിറ്റേന്ന് വെള്ളിയാഴ്ച..
ഒരു ഗള്‍ഫ്‌കാരന് ഒന്ന് സ്വസ്ഥമായി ഉറങ്ങാനുള്ള ഒരേ ഒരു ദിവസം...
അതൊക്കെ മാറ്റി വച്ചു എല്ലാവരും കൃത്യ സമയത്ത് തന്നെ ഹാജര്‍....
പിന്നെ ഫോട്ടോസ് ബോര്‍ഡില്‍ പതിക്കല്‍...
അതോടൊപ്പം തന്നെ ആവശ്യമായ അടിക്കുറിപ്പുകളും, ഫോട്ടോ തന്നവരുടെ പേരുകള്‍ എഴുതി ചേര്‍ക്കല്‍....
പിന്നെ ഫോട്ടോ പതിച്ച ബോര്‍ഡുകള്‍ യഥാ സ്ഥാനത്തു സ്ഥാപിക്കല്‍...
ഇത് കഴിയുമ്പോഴേക്കും വൈകീട്ട് മൂന്നേ മുപ്പതു...
പിന്നെയും ഒരു മണിക്കൂര്‍ ബാക്കി....
ഫോട്ടോകള്‍ ബോര്‍ഡില്‍ പതിക്കുന്നു....
ഫോട്ടോകള്‍ സന്ദര്‍ശകരെയും കാത്തു.....
അതെ ഞങ്ങള്‍ ഇത്രത്തോളം പ്ലാന്‍ ചെയ്താണ് കാര്യങ്ങള്‍ നടത്തിയത്.
ഇതിനു പ്രത്യേകം നന്ദി ഓരോ അംഗങ്ങളോട് പറയേണ്ടതുണ്ട്.
പിന്നെ വലിയ നന്ദി അറിയിക്കേണ്ടത് ഇപ്പോഴത്തെ സമാജം കമ്മിറ്റി അംഗങ്ങലോടാണ്.
ഇത്രയും പേര്‍ക്ക് ഒത്തുകൂടാന്‍ ഇത് പോലൊരു വേദി ഒരുക്കി തന്നതിന്....
ഓണ്‍ലൈനില്‍ മാത്രം കണ്ട പല മുഖങ്ങളെയും നേരില്‍ കാണാന്‍ കിട്ടിയ
ഒരവസരം കൂടെ ആയിരുന്നു ആ വെള്ളിയാഴ്ച,
ആദ്യമായി കാണുകയാണെന്ന ഒരു അപരിചിതത്വവുമില്ലാതെ
എന്നും കാണുന്ന ഒരു കുടുംബംഗത്തോടെന്ന പോലുള്ള കുശലം പറച്ചിലുകള്‍....
എല്ലാം കൊണ്ട് ഗംഭീരമായിരുന്നു അന്നത്തെ ആ സന്ധ്യ...
എല്ലാവര്‍ക്കും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു നല്ല ദിനം....
നന്ദി ഒരിക്കല്‍ കൂടെ,
നേരില്‍ വന്നും അല്ലാതെയും സഹകരിച്ച എല്ലാവരോടും.....
Posted by ബി.കെ.എസ്. ഫോട്ടോഗ്രഫി ക്ലബ് at 11:27 PM 9 comments